Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sri Rama Pattabhishekam

Thrissur

ഭ​ക്ത​ര്‍​ക്ക് ആ​സ്വാ​ദ​ന​ത്തി​ന്‍റെ മാ​യി​ക​ലോ​കം സൃ​ഷ്ടി​ച്ച് ശ്രീ​രാ​മ​പ​ട്ടാ​ഭി​ഷേ​കം

ഇ​രി​ങ്ങാ​ല​ക്കു​ട: കൂ​ട​ല്‍​മാ​ണി​ക്യം ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടാം ഉ​ത്സ​വ​നാ​ള്‍ മു​ത​ല്‍ വ​ലി​യ​വി​ള​ക്കു വ​രെ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥ​ക​ളി​യി​ല്‍ അ​പൂ​ര്‍​വ​മാ​യ ഭ​ക്തി​യും ആ​സ്വാ​ദ​ന​വും ന​ല്‍​കു​ന്ന ക​ഥ​യാ​ണ് വ​ലി​യ​വി​ള​ക്കു​നാ​ളി​ലെ ശ്രീ​രാ​മ​പ​ട്ടാ​ഭി​ഷേ​കം ക​ഥ​ക​ളി. കൂ​ട​ല്‍​മാ​ണി​ക്യം ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൂ​റി​ലേ​റെ വ​ര്‍​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ട് പ​ട്ടാ​ഭി​ഷേ​കം ക​ഥ​ക​ളി​ക്ക്.

കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്ര പ്ര​തി​ഷ്ഠ യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​മാ​യ​ണ ക​ഥാ​സ​ന്ദ​ര്‍​ഭം ആ​ട്ട​ക്ക​ഥ​യാ​ക്കി​യ​താ​ണി​ത്. വ​ന​വാ​സം ക​ഴി​ഞ്ഞ് അ​യോ​ധ്യ​യി​ലേ​യ്ക്ക് തി​രി​ച്ചെ​ത്തേ​ണ്ട ശ്രീ​രാ​മാ​ദി​ക​ളെ കാ​ണാ​ഞ്ഞ് അ​ഗ്‌​നി​പ്ര​വേ​ശ​ത്തി​നൊ​രു​ങ്ങു​ന്ന ഭ​ര​ത​ന്‍റെ അ​ടു​ത്ത് ശ്രീ​രാ​മ​ന്‍റെ ആ​ഗ​മ​ന​വാ​ര്‍​ത്ത ഹ​നു​മാ​ന്‍ അ​റി​യി​ക്കു​ന്ന​തും ഭ​ര​ത​ന്‍ സ​ന്തു​ഷ്ട നാ​യി നി​ല്‍​ക്കു​ന്ന​തും ആ​ണ് ഇ​തി​വൃ​ത്തം. അ​ങ്ങ​നെ സ​ന്തു​ഷ്ട​ചി​ത്ത​നാ​യി​രി​ക്കു​ന്ന ഭ​ര​ത​നാ​ണ് കൂ​ട​ല്‍​മാ​ണി​ക്യം സ്വാ​മി. ഹ​നു​മാ​ന്റെ രം​ഗ​പ്ര​വേ​ശം വെ​ളി​വാ​ക്കു​ന്ന ശ്രീ​കോ​വി​ലി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തു​ള്ള തി​ട​പ്പ​ള്ളി​യി​ലെ ഹ​നു​മാ​ന്‍ സ​ങ്ക​ല്‍​പ്പ​വും ഇ​തി​നോ​ടു​ചേ​ര്‍​ന്ന് പോ​കു​ന്ന​താ​ണ്.

രാ​വ​ണ​നെ വ​ധി​ച്ച് സീ​ത അ​ഗ്‌​നി​ശു​ദ്ധി വ​രു​ത്തു​ന്ന സീ​താ​രാ​മ സം​ഗ​മ​ത്തോ​ടെ​യാ​ണ് ക​ളി തു​ട​ങ്ങു​ക. തു​ട​ര്‍​ന്ന് ശ്രീ​രാ​മ​ന്‍ ഭ​ര​ത​നു ന​ല്‍​കി​യ വാ​ക്ക് സീ​താ​ദേ​വി​യെ ഓ​ര്‍​മി​പ്പി​ക്കു​ക​യും പു​ഷ്പ​ക​വി​മാ​നം കൊ​ണ്ടു​വ​ന്ന് ല​ക്ഷ്മ​ണ​നേ​യും വി​ഭീ​ഷ​ണ​നേ​യും സു​ഗ്രീ​വ​നേ​യും ഹ​നു​മാ​നേ​യും കൂ​ട്ടി അ​യോ​ധ്യ​യി​ലേ​യ്ക്ക് യാ​ത്ര​യാ​കു​ന്ന​തും ഹ​നു​മാ​നെ ഭ​ര​ത​സ​ന്നി​ധി​യി​ലേ​ക്ക് അ​യ​ക്കു​ന്ന​തു​മാ​യ രം​ഗ​മാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. അ​ഗ്‌​നി​പ്ര​വേ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്ന ഭ​ര​ത​ന്‍റെ അ​ടു​ത്തേ​ക്ക് അ​ല​ങ്ക​രി​ച്ച തേ​രി​ല്‍ ശ്രീ​രാ​മ​നും സീ​ത​യും ല​ക്ഷ്മ​ണ​നും സു​ഗ്രീ​വ​നും എ​ത്തി​ച്ചേ​രു​ക​യും ശ്രീ​രാ​മ​ന്‍ ഭ​ര​ത​നെ ആ​ലിം​ഗ​നം ചെ​യ്യു​ന്ന വി​കാ​ര​നി​ര്‍​ഭ​ര​മാ​യ രം​ഗ​വും അ​ഭി​ന​യി​ച്ചു.

തു​ട​ര്‍​ന്ന് വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ രാ​ജ​കീ​യ പ്രൗ​ഢി​യി​ല്‍ സീ​താ രാ​മ അ​നു​ച​ര​ന്‍​മാ​ര്‍​ക്കൊ​പ്പം വ​ന്നെ​ത്തു​ക​യും ക​ല​ശ​കു​ട​ങ്ങ​ളി​ല്‍ നി​റ​ച്ച തീ​ര്‍​ഥ​ജ​ലം അ​ഭി​ഷേ​കം ചെ​യ്യു​ക​യും ചെ​യ്യും. ശ്രീ​രാ​മ​ന്‍റെ പ​ട്ടാ​ഭി​ഷേ​കം മ​നം​നി​റ​യെ ദ​ര്‍​ശി​ച്ച് സാ​ഫ​ല്യ​മ​ട​യു​വാ​നും നേ​ദ്യം സ്വീ​ക​രി​ക്കു​വാ​നും ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്ക് ഈ ​ക​ലാ​ധ​ര​ണ​ത്തി​ല്‍ സ​ന്ദ​ര്‍​ഭ​മു​ണ്ട്. ഡോ. ​സ​ദ​നം കൃ​ഷ്ണ​ന്‍​കു​ട്ടി ശ്രീ​രാ​മ​നാ​യും ക​ലാ​നി​ല​യം രാ​ഘ​വ​ന്‍ ഭ​ര​ത​നാ​യും ക​ലാ​മ​ണ്ഡ​ലം വി​ജ​യ​കു​മാ​ര്‍ സീ​ത​യാ​യും സ​ര്‍​വ​തോ​ഭ​ദ്രം ന​ന്ദ​ന ല​ക്ഷ്മ​ണ​നാ​യും സ​ര്‍​വ​തോ​ഭ​ദ്രം ഹ​രി​ക ശ​ത്രു​ഘ്‌​ന​നാ​യും ക​ലാ​നി​ല​യം ഗോ​പി ഹ​നു​മാ​നാ​യും സ​ര്‍​വ​തോ​ഭ​ദ്രം ഭ​ദ്ര ഗു​ഹ​നാ​യും വേ​ഷ​മി​ട്ടു. തൃ​പ്പ​യ്യ പി​താം​ബ​ര​ന്‍, ക​ലാ​മ​ണ്ഡ​ലം ഹ​രി​ദാ​സ്, സ​ര്‍​വ​തോ​ഭ​ദ്രം സൂ​ര്യ ഗാ​യ​ത്രി എ​ന്നി​വ​രും വേ​ഷ​മി​ട്ടി​രു​ന്നു.

Latest News

Corehub Up